20
Nov 2026
Fri
20 Nov 2026 Fri

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മിഠായി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.ആറാം ക്ലാസ് വിദ്യാർഥിയായ ആരോൺ ആണ് ഏയ്ബലിന്റെ സഹോദരൻ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക