22
Nov 2026
Sun
22 Nov 2026 Sun
Tirupattur Double Murder Tamil Nadu Malini Ranjith Kumar Sanjeev Gandhi TVK Worker Arrested

ചെന്നൈ / തിരുപ്പത്തൂര്‍: തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയില്‍ പ്രണയപ്പകയെത്തുടര്‍ന്ന് യുവതിയെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്തി. മാലിനി (31), ബന്ധുവായ രഞ്ജിത് കുമാര്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാലിനിയുടെ മുന്‍ സഹപാഠിയും പരിചയക്കാരനുമായ സഞ്ജീവ് ഗാന്ധിയെ (35) പൊലീസ് ഏഴ് മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു. തിരുവണ്ണാമലയിലെ സജീവ ടിവികെ (തമിഴക വെട്രി കഴകം) പ്രവര്‍ത്തകനാണ് പിടിയിലായ സഞ്ജീവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം വ്യക്തിപരമായ അടുപ്പവും തുടര്‍ന്നുണ്ടായ അസൂയയും പകയുമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

റീയൂണിയനിലൂടെ വീണ്ടും കണ്ടുമുട്ടി

കൊല്ലപ്പെട്ട മാലിനിയും പ്രതി സഞ്ജീവ് ഗാന്ധിയും തിരുവണ്ണാമലയില്‍ ഒരേ സ്‌കൂളില്‍ പഠിച്ചിരുന്നവരാണ്. വിവാഹിതയായ മാലിനിയും സഞ്ജീവും കഴിഞ്ഞ വര്‍ഷം നടന്ന സ്‌കൂള്‍ റീയൂണിയനിലൂടെയാണ് വീണ്ടും കണ്ടുമുട്ടുന്നതും സൗഹൃദം പുതുക്കി പ്രണയത്തിലാകുന്നതും.

ഇതിനിടെ മാലിനി തന്റെ മൂത്ത സഹോദരിയുടെ ബന്ധുവും അവിവാഹിതനുമായ രഞ്ജിത് കുമാറുമായും അടുപ്പത്തിലായി. കഴിഞ്ഞ ഒരു മാസമായി മാലിനി സഞ്ജീവുമായി അകലം പാലിക്കാന്‍ തുടങ്ങിയത് സഞ്ജീവില്‍ കടുത്ത സംശയത്തിനും പ്രകോപനത്തിനും ഇടയാക്കി.

ഹൗസിങ് പ്ലോട്ടില്‍ വെട്ടിക്കൊല; 7 മണിക്കൂറിനുള്ളില്‍ പ്രതി കുടുങ്ങി

വെള്ളിയാഴ്ച മാലിനിയും രഞ്ജിത് കുമാറും തിരുപ്പത്തൂരിലെ തോരണമ്പതിക്ക് സമീപമുള്ള ഒരു ഹൗസിങ് പ്ലോട്ട് സന്ദര്‍ശിക്കാനായി കാറില്‍ ഒന്നിച്ചെത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇരുവരും കാറില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സഞ്ജീവ് ഇവരെ പിന്തുടര്‍ന്നെത്തി. ഹൗസിങ് പ്ലോട്ടില്‍ വെച്ച് മാലിനിയുമായി സഞ്ജീവ് വാക്കേറ്റത്തിലേര്‍പ്പെട്ടു.

തര്‍ക്കം രൂക്ഷമായതോടെ ഇടപെടാന്‍ ശ്രമിച്ച രഞ്ജിത് കുമാറിനെ സഞ്ജീവ് തലയിലും കഴുത്തിലും കൈകളിലുമായി വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് മാലിനിയെയും തലയിലും കഴുത്തിലും നെഞ്ചിലും തുടയിലുമായി വെട്ടി വീഴ്ത്തി കൊലപ്പെടുത്തിയ ശേഷം പ്രതി കടന്നുകളഞ്ഞു.

പ്രദേശത്ത് ആടുകളെ മേയ്ക്കുകയായിരുന്ന വയോധികയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരുപ്പത്തൂര്‍ താലൂക്ക് പൊലീസ് സ്ഥലത്തെത്തി.

ജില്ലാ പൊലീസ് മേധാവി അക്ഷയ് അനില്‍ വാക്കറെ, തിരുപ്പത്തൂര്‍ ഡിവൈഎസ്പി മുരളി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തുകയും മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. തിരുവണ്ണാമലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഞ്ജീവ് ഗാന്ധിയെ മൃതദേഹങ്ങള്‍ കണ്ടെത്തി ഏഴ് മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags: Tirupattur Double Murder, Tamil Nadu Crime News, Sanjeev Gandhi Arrest, Malini Ranjith Kumar Murder, TVK Worker Tiruvannamalai, Thoranampathi Murder Case, South Indian News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക