29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ക്കെത്തിയ യുവാവ് ഉറക്കത്തില്‍ പാമ്പ് കടിയേറ്റ് മരിച്ചു

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ക്കെത്തിയ യുവാവും ഉറക്കത്തില്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഭവാനിപൂരിലാണ് ദാരുണ സംഭവം. സഹോദരന്‍ അരവിന്ദ് മിശ്രയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഗോവിന്ദ് മിഷാരയാണ് തൊട്ടുപിന്നാലെ മരിച്ചത്.

 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാമ്പുകടിയേറ്റ് മരിച്ച മിശ്രയുടെ ശവസംസ്‌കാര ചടങ്ങ് നടന്നത്. സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം അന്ന് രാത്രി കിടുന്നുറങ്ങുകയായിരുന്ന മിഷാരയേയും പാമ്പ് കടിക്കുകയായിരുന്നു. ഗോവിന്ദ് മിഷാരയ്ക്ക് പുറമെ അതേ വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ഇവരുടെ ബന്ധുവായ ചന്ദ്രശേഖര്‍ പാണ്ഡെയ്ക്കും പാമ്പ് കടിയേറ്റതായി പൊലീസ് ഉദ്യോഗസ്ഥനായ രാധ രാമന്‍ സിങ് പറഞ്ഞു.

 

പാണ്ഡെയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും നില ഗുരുതരമായി തുടരുകയാണ്. ഗോവിന്ദ് മിഷാരയും ചന്ദ്രശേഖര്‍ പാണ്ഡെയും അരവിന്ദ് മിശ്രയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലുധിയാനയില്‍ നിന്ന് ഭവാനിപൂരില്‍ എത്തിയതായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ഭവാനിപൂരിലെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement