ജഡിജിയെ വണ്ടിയിടിപ്പിച്ചുകൊന്ന കേസിൽ പ്രതികൾക്ക് മരണംവരെ കഠിനതടവ് ശിക്ഷ വിധിച്ചു. ജാർഖണ്ഡിലെ ധൻബാദിൽ കഴിഞ്ഞവർഷമാണ് അഡീഷനൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ ഓട്ടോയിടിപ്പിച്ചുകൊന്ന കേസിലാണ് ലഖൻ വർമ, രാഹുൽ വർമ എന്നീ പ്രതികൾക്ക് മരണംവരെ കഠിനതടവ് വിധിച്ചത്. പ്രതികൾക്ക് 30000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
|
പ്രതികൾ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാനാണ് പ്രതികൾ പ്രഭാതസവാരിക്കിടെ അദ്ദേഹത്തെ ഓട്ടോയിടിപ്പിച്ചു വീഴ്ത്തിയതെന്ന് പ്രോസിക്യൂഷൻ വിചാരണാവേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റകൃത്യം നടത്തുന്ന വേളയിൽ പ്രതികൾ മദ്യലഹരിയിൽ ആയിരുന്നില്ലെന്നും നടപടി മനപ്പൂർവമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





