29
Aug 2022
Sun
29 Aug 2022 Sun

ഇന്നുരാവിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു വിക്ഷേപിച്ച ഐഎസ്ആര്‍ഒയുടെ ചെറുറോക്കറ്റ് എസ്എസ്എല്‍വി-ഡി1 അവസാന പ്രയാണഘട്ടത്തില്‍ തകരാര്‍. റോക്കറ്റുമായുള്ള ബന്ധം നഷ്ടമായതായും ഇതു പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഭൗമനിരീക്ഷണ സാറ്റലൈറ്റും, വിദ്യാര്‍ഥികള്‍ നിര്‍മിച്ച സാറ്റലൈറ്റുമാണ് റോക്കറ്റ് വഹിക്കുന്നത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

എസ്എസ്എല്‍വി-ഡി1 പ്രതീക്ഷിച്ചതുപോലെയാണ് എല്ലാ ഘട്ടത്തിലും പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ അവസാന ഘട്ടത്തില്‍ ചില വിവരങ്ങള്‍ ലഭിക്കുന്നത് നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. 

 

750 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച ആസാദിസാറ്റ് ആണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കാനായി വഹിക്കുന്ന ഒരു ഉപഗ്രഹം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ചതാണ് ഈ ഉപഗ്രഹം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക