വിവാഹമോചനത്തിനു സമീപിച്ച കുടുംബകോടതി കൗൺസിലിങ്ങിനു ശേഷം ഒന്നിക്കാൻ പറഞ്ഞതിനു പിന്നാലെ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൃത്യശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഇവിടെയുണ്ടായിരുന്നവർ കീഴടക്കി പൊലീസിനെ ഏൽപ്പിച്ചു.
|
ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴഴങ്ങിയത്. കർണാടകയിലാണ് സംഭവം. ശിവകുമാർ ആണ് ഭാര്യ ചൈത്രയെ കൊലപ്പെടുത്തിയത്. ഏഴുവർഷം മുമ്പ് വിവാഹിതരായ ഇരുവരും വിവാഹമോചനത്തിനു കോടതിയെ സമീപിക്കുകയായിരുന്നു.
ഹസൻ ജില്ലയിലെ ഹോളനരസിപുരയിലെ കുടുംബ കോടതിയിലെ കൗൺസിലിങ്ങിനു ശേഷം പ്രശ്നങ്ങൾ മറന്ന് ഒന്നിക്കാൻ തീരുമാനമായി. ഇതിനു പിന്നാലെയായിരുന്നു ശിവകുമാർ ഭാര്യയെ കഴുത്തറുത്ത കൊന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



