22
Aug 2022
Sun
22 Aug 2022 Sun

ഇന്ത്യയുടെ പുതിയ എയർലൈനായ ആകാശ് എയറിന് പറക്കൽ അനുമതി നൽകിയതിനു പിന്നാലെ ഉടമയായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് രാവിലെ 6.30ഓടെ രാകേഷിനെ മുംബൈയിലെ ബ്രീച്ച് കാൻഡിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് അടുത്തിടെയാണ് ഇതേ ആശുപത്രിയിലെ ചികിൽസയ്ക്കു ശേഷം രാകേഷ് ജുൻജുൻവാല ഡിസ്ചാർജ് ആയി വീട്ടിലേക്കു മടങ്ങിയത്. ദലാൽ തെരുവിലെ കൂറ്റൻ കാളയെന്നാണ് നിക്ഷേപകനും ഓഹരി വ്യാപാരിയുമായ രാകേഷ് ജുൻജുൻവാല അറിയപ്പെട്ടിരുന്നത്. 5.8 ബില്യൻ ഡോളർ ആസ്തിയുള്ള അദ്ദേഹം ഇന്ത്യയിലെ 36ാമത്തെ ധനികനാണ്. 

 

ജെറ്റ് എയർവേസ് മുൻ സിഇഒ വിനയഡേ ഡുബേ, ഇൻഡി​ഗോ മുൻ മേധാവി ആദിത്യ ഘോഷ് എന്നിവർക്കൊപ്പം ചേർന്നാണ് രാകേഷ് ആകാശ എയറിന് രൂപം കൊടുത്തതും ആദ്യ സർവീസ് കഴിഞ്ഞയാഴ്ച ആരംഭിച്ചതും. ആകാശ എയറിന്റെ തുടക്കംകുറിക്കലിന് വീൽചെയറിൽ ഇരുന്നായിരുന്നു രാകേഷ് സാക്ഷ്യം വഹിച്ചതും.