23
Aug 2022
Sun
23 Aug 2022 Sun

നവദമ്പതികൾക്ക് ​ഗർഭനിരോധന ഉറകളും ​ഗുളികകളും സമ്മാനമായി നൽകാൻ ഒഡീഷ സർക്കാർ പദ്ധതി. കേന്ദ്രസർക്കാരിന്റെ മിഷൻ പരിവാർ വികാസ് പദ്ധതിയുടെ ഭാ​ഗമായാണ് ഒഡീഷ സർക്കാരിന്റെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നവദമ്പതി കിറ്റ് എന്ന് പേരിട്ടാണ് ആശാവർക്കർമാർ മുഖേന സർക്കാർ പുതുതായി വിവാഹിതരായവർക്ക് ​ഗർഭനിരോധന ഉറകളും ​ഗുളികകളും വിതരണം ചെയ്യുന്നത്. ഇതോടൊപ്പം സുരക്ഷിത ലൈം​ഗികത, കുടുംബാസൂത്രണം തുടങ്ങിയ വിഷയങ്ങളിലെ ബോധവൽക്കരണ ബ്രോഷറുകളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

ഇതിനു പുറമേ രണ്ട് ടവലുകൾ, ഒരു നഖംവെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകൾ, വിവാഹ രജിസ്ട്രേഷൻ ഫോറം എന്നിവയും കിറ്റിലുണ്ട്. ​ഗ്രാമീണ, ന​ഗരമേഖലകളിലും കിറ്റ് വിതരണം ഉണ്ടാവുമെന്നും കുടുംബാസൂത്രണ പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണം ആരോ​ഗ്യവകുപ്പിന് കീഴിൽ നടത്തുമെന്നും ആരോ​ഗ്യ, കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ ബിജയ് പനി​ഗ്രഹി അറിയിച്ചു.