22
Aug 2022
Tue
22 Aug 2022 Tue

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. ഫിഫ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫിഫയുടെ നിര്‍ദേശങ്ങള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പാലിക്കുന്ന മുറയ്ക്ക് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും ഫിഫ വ്യക്തമാക്കി. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയില്‍ നടത്താനിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയില്‍ നടത്താനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അണ്ടര്‍ 17 വനിതാ ലോകകപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഫിഫ അറിയിച്ചു.