23
Aug 2022
Sat
23 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഡിഎംഎയുമായി പൊലീസുകാരനും സുഹൃത്തും തൊടുപുഴ മുതലക്കോടത്ത് എക്സൈസ് പിടിയിലായി. ഇടുക്കി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എം ജെ ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

 

3.6ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഒരു കാറും ബൈക്കും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രാവിലെ 11.30ഓടെയാണ് പരിശോധനയിൽ ഇരുവരെയും മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തത്.