22
Aug 2022
Fri
22 Aug 2022 Fri

താമരശ്ശേരി: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ താമരശ്ശേരി ഗവ. താലൂക്ക് ഹോസ്പിറ്റലിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നൽകുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും  ജിസിസി കെഎംസിസി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അഷ്‌ഫ് തങ്ങൾ തച്ചംപൊയിൽ ആണ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ അബ്ബാസിന് നിവേദനം കൈമാറിയത്.  

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നിത്യേന സാധാരണക്കാരായ നൂറുക്കണക്കിന് രോഗികളെത്തുന്ന ഹോസ്പ്പിറ്റലിൽ  അടിയന്തരമായും മുഖ്യമായും നടപ്പാക്കേണ്ടവയും, താലൂക്ക് ആശുപത്രി കാരുണ്യ ഡയാലിസിസ് സെൻററിലെ നിലവിലെ അപര്യാപ്തതകളും ചൂണ്ടികാണിച്ച് സൂപ്രണ്ടിന് പുറമെ എച്ച്.എം.സി അംഗങ്ങൾക്കും നിവേദനം കൈമാറിയിട്ടുണ്ട്.

 

ജി.സി.സി, കെ.എം.സി.സി രക്ഷാധികാരികളായ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് പി എസ് മുഹമ്മദലി, ജന. സെക്രട്ടറി ഹാഫിസ് റഹ്മാൻ, ജിസിസി കെഎംസിസി ഓർഗനൈസ് സെക്രട്ടറി ഷാജഹാൻ പരപ്പൻ പൊയിൽ, കട്ടിപ്പാറ പഞ്ചായത്ത് മുസ് ലിം ലീഗ് ജന. സെക്രട്ടറി ഹാരിസ് അമ്പായത്തോട്, പ്രവാസി ലീഗ് താമരശ്ശേരി പഞ്ചായത്ത് ട്രഷറർ അബ്ദുറഹിമാൻ തുടങ്ങിയവരും നിവേദന സംഘത്തിലുണ്ടായിരുന്നു.