23
Sep 2022
Sun
23 Sep 2022 Sun

കോൺ​ഗ്രസ് വിട്ട ​ഗുലാം നബി ആസാദ് താൻ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന് കശ്മീരിൽ നടത്തും. പാർട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി ജമ്മു കശ്മീരിൽ റാലിയും ​ഗുലാം നബി ആസാദ് സംഘടിപ്പിക്കുന്നുണ്ട്. കോൺ​ഗ്രസിലെ നേതൃമാറ്റമാവശ്യപ്പെട്ട് നിരന്തരം കലഹമുയർത്തിയിരുന്ന ​ഗുലാംനബി ആസാദ് കഴിഞ്ഞദിവസമാണ് പാർട്ടിവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോൺ​ഗ്രസ് ജമ്മു ആൻഡ് കശ്മീർ പ്രചാരണവിഭാ​ഗം ചുമതലയേൽപ്പിച്ചതിനു പിന്നാലെ ​ഗുലാം നബി ആസാദ് ഈ സ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടേത് അപക്വമായ പെരുമാറ്റമാണെന്നും കോൺ​ഗ്രസിലെ കൂടിയാലോചനാ സംവിധാനം അദ്ദേഹം തകർത്തുവെന്നും കുറ്റപ്പെടുത്തി ​ഗുലാം നബി ആസാദ് പാർട്ടിയിലെ പ്രാഥമികാം​ഗത്വം കൂടി രാജിവച്ചത്.