കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഐഎംഎ ഹാളിൽ നടത്തിയ അത്തപ്പൂക്കളമൽസരത്തിൽ ന്യൂസ്ടാഗ് ലൈവിന് രണ്ടാം സമ്മാനം. ജനം ടിവി ഒന്നും ദേശാഭിമാനി മൂന്നും സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം ലഭിച്ച ടീമിന് 5000 രൂപയും രണ്ടാം സമ്മാനം ലഭിച്ച ടീമിന് 4000 രൂപയും മൂന്നാമതെത്തിയ ടീമിന് 3000 രൂപയും പാരിതോഷികം ലഭിച്ചു.
|
കോഴിക്കോട് ജില്ലാ കലക്ടർ ഡോ. നരസിംഹുഗരി ടി എൽ റെഡ്ഡി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ, ഡപ്യൂട്ടി ഇൻഫർമേഷൻ ഓഫിസർ പി ആർ ശേഖർ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി പി എസ് രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. പായസമൽസരം, വടംവലി മൽസരം, ഉറിയടി മൽസരം തുടങ്ങിയവയും ഓണാഘോഷഭാഗമായി അരങ്ങേറി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



