22
Sep 2022
Wed
22 Sep 2022 Wed

ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി കോൺ​ഗ്രസ് സ്ഥാപിച്ച ബാനറിൽ ആർഎസ്എസ് നേതാവ് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരിയിൽ അത്താണിയിലാണ് കോൺ​ഗ്രസ് ബാറർ സ്ഥാപിച്ചത്. ജാഥ കൊച്ചിയിലെത്തുന്നതിന്റെ ഭാ​ഗമായാണ് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങളടങ്ങിയ ബാനർ സ്ഥാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഈ നേതാക്കളുടെ ചിത്രങ്ങൾക്കിടയിലാണ് സവർക്കറുടെ ഫോട്ടോയും പേരും ഇടംപിടിച്ചത്. ആർഎസ്എസ് നേതാവിന്റെ ചിത്രമടങ്ങിയ ബാനർ കോൺ​ഗ്രസ് സ്ഥാപിച്ചത് വിവാദമായതോടെ കോൺ​ഗ്രസ് പ്രവർത്തകർ എത്തി സവർക്കറുടെ ചിത്രത്തിനു മുകളിലായി ​മഹാത്മാ​ഗാന്ധിയുടെ ബാനർ കൊണ്ടുവന്നു വച്ചു.

 

അതേസമയം കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി അത്താണിയിലെ കോൺ​ഗ്രസ് ഭാരവാഹികളോട് വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.  അതേസമയം ബാനർ സ്ഥാപിക്കാൻ കോണ‍്​ഗ്രസ് ആർക്കെങ്കിലും  കരാർ നൽകിയതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.