സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫിസിലും എന്‍ഐഎയുടെയും ഇഡിയുടെയും റെയ്ഡ്. ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫിസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുത്തുവെന്നും വിവരമുണ്ട്.
|
തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, പോപുലർ ഫ്രണ്ട് മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു . പുലർച്ചെ നാല് മണിയോടെയാണ് എൻ.ഐ.എയുടെ റെയ്ഡ് നടന്നത്.
അതേസമയം കേന്ദ്ര ഏജൻസികളുടെ അന്യായ റെയ്‌ഡിനെതിരെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോപുലർ ഫ്രണ്ട് കോഴിക്കോട്ട് ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചു ജനമഹാ സമ്മേളനം നടത്തിയത് കഴിഞ്ഞ ദിവസം ആയിരുന്നു.



