|
പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കുകയല്ല മറിച്ച് ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. എസ്ഡിപിഐ, പോപുലർ ഫ്രണ്ട് മുതലായ സംഘടനകൾ ജമാഅത്തെ ഇസ്ലാമിയുടെ പ്രായോഗിക പതിപ്പാണെന്നും ഇവയെ സംവാദങ്ങളിലൂടെ നേരിടണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.
ഒരു സംഘടനയെയും നിരോധിക്കുന്നതിനെ താൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ കെ എം ഷാജി ഒരു സംഘടനയെ നിരോധിക്കുകയാണെങ്കിൽ, അത് മറ്റൊരു രൂപത്തിൽ തിരിച്ചുവരുമെന്നും വ്യക്തമാക്കി. ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ടെന്നും എന്നാൽ പ്രത്യയശാസ്ത്രപരമായ ചർച്ചകളിലൂടെ നമുക്ക് അവയെ അപ്രസക്തമാക്കാൻ കഴിയുമെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.
രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻഐഎയും ഇഡിയും നൂറിലധികം നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്രം പോപുലർ ഫ്രണ്ട് നിരോധനത്തിലേക്കു നീങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കെ എം ഷാജിയുടെ പ്രതികരണം.



