22
Nov 2022
Fri
22 Nov 2022 Fri

ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പ് അല്‍ ബൈത് സ്റ്റേഡിയത്തില്‍ നവംബര്‍ 20ന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. അന്നുരാത്രി 9.30ന് ആതിഥേയരായ ഖത്തര്‍-ഇക്വഡോറിനെ നേരിടും.
20ന് വൈകീട്ട് മൂന്നിന് കാണികള്‍ക്കായി സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നുനല്‍കും. 60,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അല്‍ ബൈത് സ്റ്റേഡിയം. ഉദ്ഘാടനച്ചടങ്ങില്‍ അരങ്ങേറുന്ന പരിപാടികള്‍ എന്തൊക്കെയെന്ന് കാത്തിരുന്നു കാണണമെന്നാണ് സുപ്രിം കമ്മിറ്റി മാര്‍ക്കറ്റിങ്് ഡയറക്ടര്‍ ഖാലിദ് അല്‍ മവ്‌ലവി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 20ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഡിസംബര്‍ 18ന് നടക്കുന്ന കലാശപ്പോരോടെ തിരശ്ശീല വീഴും. ചെറുരാജ്യമായ ഖത്തര്‍ ലോകകപ്പിനു വേണ്ടി നടത്തിയ ഒരുക്കങ്ങള്‍ ഫിഫയെ പോലും ഞെട്ടിച്ചിരുന്നു. ലോകോത്തര നിലവാരത്തിലുള്ള മൈതാനങ്ങള്‍ റെക്കോഡ് വേഗത്തിലാണ് ഖത്തര്‍ ഒരുക്കിയത്. ഫുട്‌ബോള്‍ ആരാധകരുടെ വരവോടെ ജനത്തിരക്കിലമരുന്ന ഖത്തര്‍ ഇതെങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യം ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കാണികള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനായി പടുകൂറ്റന്‍ ആഡംബര കപ്പലുകളാണ് ഖത്തര്‍ തീരത്തടുപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ മരുഭൂമികളില്‍ ടെന്റുകളും സജ്ജമാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>