22
May 2026
Fri
22 May 2026 Fri
man arrested for installing CCTV near Highway to monitor army movement

സിസിടിവി സ്ഥാപിച്ച് സൈനികനീക്കം പാക് ചാരനു ചോര്‍ത്തിനല്‍കിയ യുവാവ് പിടിയില്‍. പഞ്ചാബിലെ പത്താന്‍കോട്ട് പോലീസ് ആണ് ബല്‍ജിത് സിങ് എന്ന ബിട്ടുവിനെ പിടികൂടിയത്. ദേശീയ പാത 44ല്‍ പത്താന്‍കോട്ട്-ജമ്മുപാതയില്‍ പാലത്തിനു സമീപമുള്ള കടയിലാണ് ബല്‍ജിത്ത് സിങ് സിസിടിവി സ്ഥാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ പാതയിലൂടെയുള്ള സൈനിക നീക്കം യഥാസമയം അറിയുന്നതിനായാണ് സിസിടിവി സ്ഥാപിച്ചത്. ഈ കാമറയില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങള്‍ പാക് ഏജന്റുമാര്‍ക്ക് ലൈവായി ലഭിക്കുന്നതിന് ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കിയിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബയില്‍ നിന്നൊരാള്‍ ഇതിനു പ്രതിഫലമായി തനിക്ക് 40000 രൂപ നല്‍കിയിരുന്നുവെന്നും ബല്‍ജിത്ത് വെളിപ്പെടുത്തി.

ALSO READ: വിനോദയാത്രയ്ക്കിടെ മലയാളി കുടുംബം ഹരിയാനയില്‍ അപകടത്തില്‍പെട്ട് യുവതി മരിച്ചു