14
May 2026
Thu
14 May 2026 Thu
suspect linked to Pulwama attack shot killed by unknown

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയാണ് സംഭവം. ഇന്ത്യ ഭീകര പട്ടികയിൽ പെടുത്തിയ ഭീകരനാണ് അൽ ബദർ എന്ന സംഘടനയിലെ അംഗമായ ഹംസ ബുർഹാൻ. പുൽവാമ നിവാസിയായ ‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാനെ 2022-ൽ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച മുസാഫറാബാദിൽവച്ച് അജ്ഞാതരായ അക്രമികൾ ബുർഹാന് നേരെ വെടിയുതി‍ർക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുൽവാമയിലെ രത്‌നിപോറ മേഖലയിലെ ഖർബത്‌പോറയിൽ ജനിച്ച ബുർഹാൻ 2017 ൽ പാകിസ്താനിലേക്കു പോവുകയും നിരോധിത ഭീകര സംഘടനയായ അൽ-ബദറിൽ ചേരുകയുമായിരുന്നു. കശ്മീരിലേക്ക് തിരിച്ചെത്തിയ ഹംസ ബുർഹാൻ യുവാക്കളെ ത്രീവവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2019 ഫെബ്രുവരി 14നാണ് 40 സൈനികരുടെ ജീവനെടുത്ത പുൽവാമ ആക്രമണം നടന്നത്.

ALSO READ: ഹസ്തദാനം ചെയ്തു തോളില്‍ തട്ടി പിണറായിയും ജി സുധാകരനും; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക