22
Nov 2022
Thu
22 Nov 2022 Thu

തമിഴ്‌നാട്ടിലുടനീളം റെയ്ഡുമായി എന്‍ഐഎ. ഒക്ടോബര്‍ 23ന് കോയമ്പത്തൂരില്‍ കാറിനുള്ളില്‍ പാചകവാതകസിലിണ്ടര്‍ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 45 കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. സ്‌ഫോടനത്തില്‍ ജമീഷ മുബിന്‍ എന്ന 29കാരന്‍ കൊല്ലപ്പെട്ടിരുന്നു.
കൊട്ടമേട്, പൊന്‍വിഴ നഗര്‍, രതിനപുരി, ഉക്കഡം തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് ആറുപേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>