23
Dec 2022
Thu
23 Dec 2022 Thu

ഓപറേഷന്‍ തിയേറ്ററില്‍ നിന്നുയര്‍ന്ന ദുര്‍ഗന്ധത്തിന്റെ ഉറവിടം തേടിച്ചെന്ന ആശുപത്രി ജീവനക്കാരന്‍ കപ്‌ബോര്‍ഡില്‍ കണ്ടെത്തിയത് കുഞ്ഞിന്റെ അഴുകിയ മൃതദേഹം. വിവരമറിഞ്ഞ് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കിടക്കയുടെ അടിയില്‍ നിന്ന് കുഞ്ഞിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദിലെ ഭുലാഭായി പാര്‍ക്കിനു സമീപത്തെ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മയും മകളും ചികില്‍സ തേടി ആശുപത്രിയിലെത്തിയവരാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ആശുപത്രിയിലെ ഒരു ജീവനക്കാരനെ കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. മുപ്പതുകാരിയാണ് മരിച്ച യുവതി. ഇരുവരുടെയും കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. അന്വേഷണം പുരോഗമിക്കുകയാണ്.