22
Dec 2022
Thu
22 Dec 2022 Thu

അതിവ്യാപന ശേഷിയുള്ള കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ കോണുകളിൽ വ്യാപിക്കുന്നതിനിടെ ചൈനയടക്കമുള്ള അഞ്ച് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിം​ഗപ്പൂർ, തായ്ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കാണ് ഈ മാനദണ്ഡം. യാത്ര പുറപ്പെടുന്നതിനു മുമ്പായി കോവിഡ് ​നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ ഇവർ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയതായിരിക്കണം ഈ പരിശോധന. ചൈനയടക്കമുള്ള രാജ്യങ്ങളിൽ ബിഎഫ് 7 കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.