മദ്യലഹരിയില്‍ വിഷപാമ്പുമായി ഡാന്‍സ് കളിച്ച യുവാവ് പാമ്പ് കടിയേറ്റു മരിച്ചു. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. പ്രദേശവാസിയായ മണികണ്ഠന്‍ ആണ് മരിച്ചത്.
|
സമീപത്തെ കുറ്റിക്കാട്ടിലൂടെ പോയ അണലിയെയാണ് മണികണ്ഠന്‍ പിടികൂടിയത്. മറ്റുള്ളവര്‍ വിലക്കിയെങ്കിലും മണികണ്ഠന്‍ പാമ്പിനെ പിടികൂടുകയും പാമ്പിനെ കാണിച്ച് മറ്റുള്ളവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ പാമ്പ് ഇയാളുടെ കൈയില്‍ കടിച്ചു. കടികിട്ടിയതിനു പിന്നാലെ പുതുവല്‍സര സമ്മാനം എന്ന് വിളിച്ച് പാമ്പിനെ ഇയാള്‍ ഏവരെയും ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ യുവാവ് കുഴഞ്ഞുവീണതോടെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടിച്ച പാമ്പിനെ പിടികൂടി ചാക്കിലാക്കി മണികണ്ഠന്റെ കൂട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. ചാക്ക് തുറന്ന് പാമ്പിനെ കാണിക്കുന്നതിനിടെ മണികണ്ഠന്റെ സുഹൃത്ത് കബിലനും കടിയേറ്റു. ഇയാള്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ.്



