22
Jan 2023
Wed
22 Jan 2023 Wed

തൃശൂര്‍: പഠിപ്പിക്കലിനൊപ്പം വായനയിലേക്കും സാമൂഹിക, സാസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്കും ഇറങ്ങിത്തിരിക്കേണ്ട അധ്യാപകരില്‍ മൂല്യബോധം ഉണരണമെന്നു ഡോ. പി.വി. കൃഷ്ണന്‍ നായര്‍. സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച അധ്യാപകനായ വി.യു. രാധാകൃഷ്ണന്റെ നോവല്‍ കൃഷ്ണം കൃഷ്ണായനം തൃശൂരില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കവയിത്രി വി.കെ. രാജശ്രീ പുസ്തകം ഏറ്റുവാങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍സ് മാനേജര്‍ ഇ.ഡി. ഡേവിസ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.സി. ശശിധരന്‍, പ്രസാദ് കാക്കശ്ശേരി, കെ.കെ അജിത്കുമാര്‍, മുരളീധരന്‍ കൊട്ടിയം, മായ വാസുദേവന്‍, മധൂസ്, സുദീപ് തെക്കേപ്പാട്ട്, വി.യു രാധാകൃഷ്ണന്‍ സംബന്ധിച്ചു.