22
Jan 2023
Fri
22 Jan 2023 Fri

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ വൃദ്ധയുടെ ദേഹത്ത് മൂത്രമൊഴിച്ച ഇന്ത്യക്കാരനെ യുഎസ് കമ്പനി ജോലിയിൽ നിന്നു പുറത്താക്കി. മുംബൈ സ്വദേശി ശങ്കർ മിശ്രയെ ആണ് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വെൽസ് ഫാർഗോ’ പിരിച്ചുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 നവംബർ 26നാണ് ശങ്കർ മിശ്ര മദ്യലഹരിയിൽ വൃദ്ധയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത യാത്രക്കാരിയുടെ ദേഹത്താണ് ഇയാൾ മൂത്രമൊഴിച്ചത്. വിമാനത്തിൽ നേരിട്ട ദുരനുഭവത്തിൽ എയർഇന്ത്യ ജീവനക്കാരുടെ ഭാ​ഗത്തും നിന്നും നീതി ലഭിച്ചില്ലെന്ന് യാത്രക്കാരി എയർഇന്ത്യക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം എയർഇന്ത്യ പൊലീസിൽ പരാതി നൽകുകയും ശങ്കർ മിശ്രയ്ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ ജീവനക്കാർ പ്രഫഷണൽ, വ്യക്തിഗത പെരുമാറ്റത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നവരാണ്. ശങ്കർ മിശ്രയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിക്കെതിരേ നടക്കുന്ന അന്വേഷണത്തോട് സഹരിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര.

അതേസമയം ഒളിവിൽ കഴിയുന്ന ശങ്കർ മിശ്രയ്ക്കായി ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.