ബെംഗളൂരൂ: നിര്‍മ്മാണം നടക്കുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണ് ബെംഗളൂരുവില്‍ മാതാവും കുഞ്ഞും മരിച്ചു. ബെംഗളൂരുവിലെ ഔട്ടര്‍ റിങ് റോഡിലെ എച്ച് ബിആര്‍ ലെഔട്ടിലാണ് അപകടം. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഇവരുടെ മുകളിലേയ്ക്ക് തൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു. കുട്ടിയുടെ പിതാവും മറ്റൊരു മകളും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. പിതാവിനും മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
|

മരിച്ച ആണ്‍കുഞ്ഞിന് രണ്ടര വയസ്സാണ് പ്രായം. മെറ്റല്‍ കൊണ്ട് ഉണ്ടാക്കിയ 40 അടി തൂണാണ് സ്‌കൂട്ടറിന് മേല്‍ പതിച്ചത്.മാതാവിനെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോയുടെ നിര്‍മ്മാണ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



