22
Jan 2023
Wed
22 Jan 2023 Wed

പെൻഷൻ തുക നൽകാത്തതിന് അച്ഛനെ തലയ്ക്കടിച്ചു വീഴ്ത്തിയ മകൻ അറസ്റ്റിൽ. പെരുനാട് മാടമൺ കോട്ടൂപ്പാറ സ്വദേശി അരുൺ സത്യൻ(31)ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ വച്ചായിരുന്നു അരുൺ പിതാവിനെ ആക്രമിച്ചത്. പെൻഷൻ തുക നൽകാത്തതിനെ തുടർന്ന് പ്രതി സ്റ്റീൽ കോപ്പകൊണ്ട് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

ഇയാൾ മറ്റ് പല കേസുകളിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുനാട് പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ വിജയൻ തമ്പി, സിപിഒമാരായ വിനീഷ്, സുജിത്, ഹരിദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.