22
Jan 2023
Fri
22 Jan 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: 15ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനായി ഇന്ത്യന്‍ ടീം എത്തി. ശ്രീലങ്കന്‍ ടീമും ഇന്ത്യന്‍ ടീമും വ്യത്യസ്ത വിമാനങ്ങളിലായാണ് എത്തിയത്. ഹയാത്ത് റീജന്‍സി, താജ് വിവാന്റെ ഹോട്ടലുകളിലാണ് ടീമുകള്‍ താമസിക്കുക. ശനിയാഴ്ച ഉച്ച ഒരു മണി മുതല്‍ നാല് വരെ ശ്രീലങ്കന്‍ ടീം പരിശീലനം നടത്തും. അഞ്ച് മണി മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഞായറാഴ്ച ഉച്ചയ്ക്കാണ് മല്‍സരം. കോച്ച് രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം എത്തിയിട്ടില്ല. കൊല്‍ക്കത്തയിലെ മല്‍സരത്തിന് ശേഷം ദ്രാവിഡ് ബെംഗളൂരുവിലേക്കാണ് പോയത്. ദ്രാവിഡിന് ശാരീരിക ബുദ്ധിമുട്ടായതിനാലാണ് വീട്ടിലേക്ക് തിരിച്ചത്.