ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയേറ്റ് അയോഗ്യനാക്കി. അല്‍പ്പം മുമ്പാണ് അയോഗ്യനാക്കി ഉത്തരവിട്ടത്. വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട എം പി മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചാല്‍ അംഗത്തെ അയോഗ്യനാക്കണമെന്നാണ് ലോക്സഭാ ചട്ടം. നിലവില്‍ എം പി ഫൈസല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 2009ല്‍ രജിസ്ട്രര്‍ ചെയ്ത കേസിലാണ് കോടതി ഫൈസലിനെ ശിക്ഷിച്ചത്. മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഫൈസലടക്കമുള്ള നാല് പ്രതികള്‍ക്ക് തടവ് ശിക്ഷ ലഭിച്ചത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



