23
Jan 2023
Sun
23 Jan 2023 Sun

തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നിടെ യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ൾ തലയ്ക്കടിച്ച് കൊ​ന്നു. ക​ട്ടേ​ല സ്വ​ദേ​ശി സാ​ജു(38) ആ​ണ് കൊല്ലപ്പെട്ടത്. ഇ​ന്നലെ രാ​ത്രി സാജു​വി​നെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​നീ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ സാ​ജു​വി​നെ പ്ര​ദേ​ശ​ത്തെ പ​റ​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊലപാതക ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​നീ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.