കോട്ടയം: വനിതാ ടിടിഇയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന അര്ജ്ജുന് ആയങ്കിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ടിടിഇയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തെന്ന പരാതിയിലാണ് റെയില്‍വേ പോലിസ് കേസെടുത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോഴാണ് ജനറല്‍ ടിക്കറ്റുമായി അര്ജ്ജുന് ആയങ്കി സ്ലീപ്പര്‍ കോച്ചില്‍ കയറിയത്. ജനറല്‍ കംപാര്‍ട്ട്മെന്റിലേക്ക് മാറി കയറണമെന്ന് ടിടിഇ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അര്ജ്ജുന് അവര്‍ക്കെതിരേ തിരിഞ്ഞത്. തുടര്‍ന്ന് ടിടിഇ കോട്ടയം റെയില്‍വേ പോലിസിന് പരാതി നല്‍കുകയായിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



