27
Jan 2023
Mon
27 Jan 2023 Mon

മലപ്പുറം: പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരന് ക്രൂരമര്‍ദ്ദനം. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലാണ് വിവാദ സംഭവം അരങ്ങേറിയത്. ദേഹോപദ്രവം ഏല്‍പ്പിക്കുകയും കുട്ടിയ ബൈക്ക് കൊണ്ട് ഇടിപ്പിക്കുകയും ചെയ്തു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയിലാണ്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക പറിച്ചതിന് സ്ഥല ഉടമ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജ്ജും വനിതാ ശിശുക്ഷേമവകുപ്പിനോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക