22
Jan 2023
Tue
22 Jan 2023 Tue

ജിദ്ദ- ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ”ക്വിസ് ഇന്ത്യ മത്സരം 2023” സംഘടിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളിലായാണ് മത്സരം. ആദ്യ ഘട്ടം ജനുവരി 14ന് രാവിലെ 10ന് ജിദ്ദ ദാർ അൽ മാജിദ് ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ ജനുവരി 27ന് ആയിരിക്കും നടക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യൻ ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം, കായികം എന്നിവയ്ക്കു പുറമെ നിലവിലെ പൊതു വിഷയങ്ങളും ഉൾപ്പെടുന്നതായിരിക്കും ചോദ്യം. ആറു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികളെ ജൂനിയർ വിഭാഗത്തിലും 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെ സീനിയർ വിഭാഗത്തിലും ആയിരിക്കും ഉൾപ്പെടുത്തുക.

സൗദി അറേബ്യയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ജനുവരി 12നുള്ളിലായി https://tinyurl.com/ISPAFQUIZ23 ലിങ്കിൽ പേര് രിജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കൺവീനർമാരായ സാഹിർഷായും ബുഷെയിറും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0567935803, 0567677358 നമ്പറുകളിൽ ബന്ധപ്പെടാം.