22
Jan 2023
Tue
22 Jan 2023 Tue

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയായ വെളിച്ചം സൗദിയുടെയും ഖുർആൻ ലേണിങ് സ്കൂൾ (ക്യു എൽ എസ് ) പഠിതാക്കളുടെയും സൗദി ദേശീയ സംഗമം ഫെബ്രുവരി 10 ന് ജിദ്ദയിൽ നടക്കും.
14 കാംപയിനുകളിലായി നടന്ന വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട പ്രാഥമിക പരീക്ഷകൾക്ക് ശേഷം ജനുവരി 13ന് നടന്ന ഫൈനൽ പരീക്ഷയുടെ ഫല പ്രഖ്യാപനവും സമ്മാന ദാനവും സംഗമത്തിൽ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശുദ്ധ ഖുർആൻ അർത്ഥവും ആശയവും ലളിതമായി പഠിക്കുവാനും ലോകത്തു എവിടെ നിന്നും ഓൺലൈൻ ആയി പരീക്ഷ എഴുതുവാനും സാധ്യമാകുന്ന രീതിയിൽ വ്യവസ്ഥാപിതമായി നടന്നുവരുന്ന ഖുർആൻ പഠന പദ്ധതിയാണ് വെളിച്ചം സൗദി ഓൺലൈൻ. സ്വദേശത്തും വിദേശത്തും വർഷങ്ങളായി നടന്നു വരുന്ന ഖുർആൻ പഠനപദ്ധതിയാണ് ക്യു എൽ എസ്.

2023 ഫെബ്രുവരി 10 ന് വൈകുന്നേരം 7 മണി മുതൽ ജിദ്ദയിൽ നടക്കുന്ന സംഗമത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥിയേയും വി പി. മുഹമ്മദ് അലി, ആലുങ്ങൽ മുഹമ്മദ്, നജീബ് കളപ്പാടൻ, ഫാറൂഖ് സ്വലാഹി (രക്ഷാധികാരികൾ) എന്നിവരെയും തിരഞ്ഞെടുത്തു.

സലാഹ് കാരാടൻ (ചെയർമാൻ) ഷാജഹാൻ ചളവറ (ജനറൽ കൺവീനർ) സലിം കടലുണ്ടി, ശകീൽ ബാബു( പ്രോഗ്രാം) ജരീർ വേങ്ങര, അബ്ദുൽ ജബ്ബാർ പാലത്തിങ്ങൽ, മുജീബ് തയ്യിൽ, അജ്‌മൽ സാബു (മാർക്കറ്റിങ് & പബ്ലിസിറ്റി) സിറാജ് തയ്യിൽ(രജിസ്‌ട്രേഷൻ) ഉസ്‌മാൻ കോയ, അലി അനീസ്(സമ്മാനം) മൻസൂർ കെ സി (വളണ്ടിയർ വിങ്) അബൂബക്കർ പട്ടിക്കാട് (ഭക്ഷണം ) ജൈസൽ ( ഓഡിയോ വീഡിയോ) അബ്ദുൽ ഗഫൂർ വളപ്പൻ (റിസപ്‌ഷൻ) അൻവർ കടലുണ്ടി (ഗതാഗതം) എന്നിവരേയും തിരഞ്ഞെടുത്തു.