23
Jan 2023
Wed
23 Jan 2023 Wed

ദേശീയ, സംസ്ഥാന നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത്
പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ട് 23നകം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്തിക്കായി നോട്ടിസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു. നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

കോടതി നിർദേശപ്രകാരം കേസിൽ പ്രതിച്ചേർക്കപ്പെട്ടവരുടെ സ്വത്തുവിവരങ്ങൾ സർക്കാർ ശേഖരിച്ചു തുടങ്ങിയിരുന്നു. എന്നാൽ സ്വത്ത്‌ കണ്ടുകെട്ടൽ നടപടി വൈകുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
അതേസമയം കൊല്ലം ചാത്തിനാംകുളത്തെ പിഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിൽ എന്‍ഐഎ ഇന്നും റെയ്ഡ് നടത്തി. ഡയറിയും ആധാര്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.