22
Jan 2023
Thu
22 Jan 2023 Thu

കട്ടപ്പന: വരുമാന സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി വാങ്ങിയ തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി. ജോലിക്ക് വിദേശത്ത് പോവുന്നതുമായി ബന്ധപ്പെട്ട് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമായ കാഞ്ചിയാര്‍ സ്വദേശിയോടാണ് തഹസില്‍ദാര്‍ 10,000 രൂപ ആവശ്യപ്പെട്ടത്. തുക കുറച്ച് തരാന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. കട്ടപ്പനയിലെ തഹസില്‍ദാരുടെ വീട്ടില്‍ വച്ചാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>