തിരുവനന്തപുരം∙ എംഡിഎംഎയുമായി മകൻ എക്സൈസ് പിടിയിലായതിനു പിന്നാലെ അമ്മ തൂങ്ങിമരിച്ചു. കഴക്കൂട്ടം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേയ്സ് ക്ലെമന്റാണ്(55) മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ഗ്രേയ്സ് ജീവനൊടുക്കിയത്.
|
4 ഗ്രാം എംഡിഎംഎയുമായാണ് ഗ്രേയ്സിന്റെ മകൻ ഷൈൻ എക്സൈസ് പിടിയിലായത്. ഷൈൻ സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്താറുണ്ടായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.
മകനെ എക്സൈസ് പിടികൂടിയ വിവരം അറിഞ്ഞ ഗ്രേയ്സ് മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. കയറിൽ തൂങ്ങിയ ഗ്രേയ്സിനെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



