22
Jan 2023
Sat
22 Jan 2023 Sat

മുംബൈ: കനത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ ബൈജൂസ് ആപ്പ് (ഇഡി-ടെക്) കരാറില്‍ നിന്ന് പിന്‍വാങ്ങുന്നു. ഇന്ത്യന്‍ ടീമിന് പുറമെ ഐസിസി, ഫിഫ എന്നിവരുമായുള്ള കരാറുകള്‍ ബൈജൂസ് ഒഴിവാക്കിയേക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് 2024 വരെ തുടരും.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ ബൈജൂസ് 2500ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒക്ടോബറില്‍ 4588 കോടിയുടെ നഷ്ടം കമ്പനിക്കുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.2022 ല്‍ നികുതിയിനത്തില്‍ വന്‍ നഷ്ടമുണ്ടായതായി കമ്പനിയുടെ സിഇഒ രവീന്ദ്രന്‍ അറിയിച്ചു. 2019ലാണ് ബൈജൂസ് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയുടെ സ്‌പോണ്‍സര്‍മാരായത്.