സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രധാന മാറ്റങ്ങള്‍. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുതായി 3 പേരെ ഉള്‍പ്പെടുത്താന്‍ സിപിഎം വിശാല സമിതി യോഗം തീരുമാനിച്ചു. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, ടി.പി.രാമകൃഷ്ണന്‍ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
|
Key Highlights
- സെക്രെട്ടേറിയറ്റ് മാറ്റം: പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി.
- എൽ.ഡി.എഫ് കൺവീനർ: പി. രാജീവിനെ പുതിയ എൽ.ഡി.എഫ് കൺവീനറായി നിയോഗിക്കും.
- എം.വി. ഗോവിന്ദന് ശാസന: ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചതിന് എം.വി. ഗോവിന്ദന് എം.എ. ബേബിയുടെ ശാസന.
- യുവപ്രാതിനിധ്യം: ജെയ്ക്, എം. വിജിൻ ഉൾപ്പെടെ 9 പേരെ സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാല്‍ ഇവര്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. സിപിഎം പോഷക സംഘടനകളുടെ തലപ്പത്തുള്ളവരെ സംസ്ഥാന സമിതിയിലേക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി. രാജീവിനെ എല്‍എഡിഎഫ് കണ്‍വീനറായും നിയോഗിക്കും.
സംസ്ഥാന സമിതിയില്‍ പുതുതായി ഒമ്പത് പേരെ ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയി. യുവനേതാക്കളെ ഉള്‍പ്പെടുത്തിയാണ് പുനഃസംഘടന. എം.വിജിന്‍, ജെയ്ക്, പി.എസ്.സഞ്ജീവ്, ആദര്‍ശ് എം സജി, എം.ശിവപ്രസാദ്, പ്രഭാവര്‍മ, ഒ.എസ്.അംബിക, എന്‍.സുകന്യ, സുബൈദ ഇസഹാഖ് എന്നിവരാണ് സംസ്ഥാന സമിതിയിലെ ക്ഷണിതാക്കള്‍.
എംവി ഗോവിന്ദന് ശാസന
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ശാസന നല്‍കുന്ന അപൂര്‍വ്വ സംഭവവും യോഗത്തിലുണ്ടായി. മറുപടി പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് ശാസന നല്‍കിയത്. വ്യക്തിപരവും സംഘടനാപരവുമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ എംവി ഗോവിന്ദന് വീഴ്ച്ച സംഭവിച്ചുവെന്ന് എംഎ ബേബി പറഞ്ഞതായാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായിട്ട് കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനങ്ങള്‍. തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ വന്‍ വിമര്‍ശനങ്ങളില്‍ കൂടിയാണ് പാര്‍ട്ടി കടന്നു പോകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും പിണറായി വിജയനെതിരേയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
Tags: CPM Kerala, State Secretariat, P Jayarajan, MV Govindan, V Sivankutty, MB Rajesh, P Rajeev LDF Convener, Kerala Politics, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





