23
Jan 2023
Mon
23 Jan 2023 Mon

മുംബൈ:സ്നേഹ സമ്പന്നയായ വ്യക്തിയാവണം ബുദ്ധിശാലിയാവണം-ഇത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പമാണ്. പ്രശ്സത യൂട്യുബര്‍ കാമിയാ ജാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ ഭാവി വധുവിനെ കുറിച്ചും വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചും മനസ്സ് തുറന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്ന അഭിമുഖത്തിലാണ് രാഹുല്‍ തന്റെ താല്‍പ്പര്യങ്ങള്‍ ജാനിയുമായി പങ്കുവച്ചത്. ഏത് തരത്തിലുള്ള പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനാണ് രാഹുലിന്റെ ഇപ്രകാരമുള്ള മറുപടി. അഭിമുഖത്തില്‍ രാഹുല്‍ സ്‌കൂള്‍ കാലഘട്ടം, സഹോദരിമായുള്ള വഴക്ക്, പിതാവ് രാജീവ് ഗാന്ധിയുടെ മരണം എന്നിവയെ കുറിച്ചും സംസാരിക്കുന്നുണ്ട്. യാത്രയ്ക്കിടയില്‍ കിട്ടുന്നത് കഴിക്കും. എന്നാല്‍ വീട്ടില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കര്‍ശമായ രീതികള്‍ ഉണ്ട്. നോണ്‍ വെജാണ് ഇഷ്ടമെന്നും രാഹുല്‍ പറയുന്നുണ്ട്. ജാനിയുടെ യുട്യൂബ് ചാനലിന് രണ്ട് ദശലക്ഷം വരിക്കാരുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>