ഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയ്ക്ക് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി നാളെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യാ ദി മോഡി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. രാത്രി ഒമ്പത് മണിക്ക് ക്യാംമ്പസില്‍ വിദ്യാര്‍ത്ഥി യൂണിയനാണ് പ്രദര്‍ശനം നടത്തുക. വിവാദ ഡോക്യുമെന്ററികള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇതിനിടെയാണ് പ്രദര്‍ശനം. കഴിഞ്ഞ ദിവസം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





