27
Jan 2023
Tue
27 Jan 2023 Tue

മലപ്പുറം: ഹര്‍ത്താലില്‍ നാശനഷ്ടം ഉണ്ടാക്കിയതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ജപ്തി നടപടി നീതിയല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. പ്രവര്‍ത്തകര്‍ക്കും നേതാക്കന്‍മാര്‍ക്കുമെതിരേ നടക്കുന്ന ജപ്തി നടപടി ശരിയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? നിരപരാധികളായ വീട്ടുകാര്‍ നോക്കിനില്‍ക്കെ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നോട്ടില്‍ നല്‍കുന്നത് സാര്‍വത്രിക നീതിയാണോ ആണെങ്കില്‍ ഞങ്ങള്‍ കൂടെ നില്‍ക്കാമെന്നും ഷാജി മലപ്പുറത്ത് പറഞ്ഞു. തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും ഷാജി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക