മലപ്പുറം:ജനുവരി 26 ന് രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്ക് റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യുവാന്‍ ആദ്യമായി അവസരം ലഭിക്കുന്നു . പാലക്കാട് കോട്ടമൈതാനിയില്‍ റിപ്പബ്ലിക് ദിനപരേഡ് ഗ്രൗണ്ടില്‍ മറ്റു സേനാംഗങ്ങള്‍ക്കൊപ്പം സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളായ ഫോറസ്റ്റ് ഡ്രൈവര്‍മാര്‍ ഷൈന്‍കുമാര്‍, മഹിലാല്‍ ,ദിനോബ്, സാദിഖ്, അനീഷ് എന്നിവര്‍ക്കാണ് പരേഡില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് പരേഡില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റും പങ്കെടുക്കാറുണ്ടെങ്കിലും സേനാംഗമെന്ന നിലയില്‍ ഫോറസ്റ്റ് ഡ്രൈവര്‍മാരെ ആദ്യമായാണ് ഉള്‍പ്പെടുത്തുന്നത്
കേരളത്തിലെ ഓരോ ഫോറസ്റ്റ് ഡ്രൈവര്‍മാരുടെയും പ്രതീകമായാണ് അവര്‍ ദേശീയപതാകയെ അഭിവാദ്യം ചെയ്യുന്നതെന്ന് കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ആര്‍ പ്രതാപന്‍, ജനറന്‍ സെക്രട്ടറി പിടി ബിജു.ജോയിന്റ് സെക്രട്ടറി എ കെ ജയന്‍ എന്നിവര്‍ അറിയിച്ചു.
|



