തിരുവനന്തപുരം: നെടുമങ്ങാടും പോത്തന്‍കോടും വിവാദ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. നെടുമങ്ങാട് ഡിവൈഎഫ്‌ഐ പ്രദര്‍ശനം നടത്തികൊണ്ടിരിക്കെയാണ് സ്ത്രീകളടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തിയത്. പ്രതിഷേധവുമായെത്തിയ ബിജെപിക്കാരെ പോലിസ് തടഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പോലിസിനെ മറികടന്ന് പ്രദര്‍ശന സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബിജെപിക്കാരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് പ്രദര്‍ശനം തുടര്‍ന്നു.
|
പോത്തന്‍കോട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രദര്‍ശനത്തിനിടെയാണ് ബിജെപിക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദര്‍ശനം നടക്കുന്നതിനിടെ സ്‌ക്രീന്‍ വലിച്ചുകീറാന്‍ ബിജെപിക്കാര്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



