22
Jan 2023
Fri
22 Jan 2023 Fri

നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ ദുരഭിമാന കൊല. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് 22 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ശുഭാംഗി. മറ്റൊരു പുരഷനുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ഇഷ്ടത്തിലാണെന്നും ശുഭാംഗി വീട്ടുകാരെ അറിയിക്കുകയായിരുന്നു. വിവാഹം മുടങ്ങിയതില്‍ പ്രകോപിതരായ വീട്ടുകാര്‍ അര്‍ദ്ധരാത്രി പെണ്‍കുട്ടിയെ വീടിനടുത്തുള്ള ഫാമില്‍ കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം 22നാണ് സംഭവം. പ്രതികളെ പോലിസ് അറസ്റ്റു ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>