22
Jan 2023
Sun
22 Jan 2023 Sun

ഉടുമ്പിനെ കൊന്ന് കറിവച്ച് കഴിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വാളറ അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ പൊന്നപ്പന്‍ (52), കെയ്യിക്കല്‍ കെ എം ബാബു(50), തെപ്പെറമ്പില്‍ ടി കെ മനോഹരന്‍, മകന്‍ മജേഷ് (20) എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 26നാണ് സംഭവം. മൂന്ന് കലുങ്ക് ഭാഗത്ത് നിന്നാണ് ആറ് കിലോയിലധികം തൂക്കം വരുന്ന ഉടുമ്പിനെ ഇവര്‍ വേട്ടയാടി പിടിച്ചത്. പിന്നീട് നാല് പേരും ഇറച്ചി വീതം വച്ച് കറി വച്ച് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളറ പ്യെൂട്ടി റേഞ്ച് ഓഫിസര്‍ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.