22
Jan 2023
Mon
22 Jan 2023 Mon

കശ്മീരിൽ താൻ ആക്രമിക്കപ്പെട്ടേക്കുമെന്നായിരുന്നു മുന്നറിയിപ്പെന്നും എന്നാൽ ഇവിടുത്തെ ജനങ്ങൾ തനിക്കു സ്നേഹമാണ് നൽകിയതെന്നും ​ഗ്രനേഡുകളല്ലെന്നും കശ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി അം​ഗങ്ങൾക്ക് ഭയമായതിനാൽ അവർ ജമ്മു ആൻഡ് കശ്മീരിലൂടെ നടക്കില്ല. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സംബന്ധിക്കാൻ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളും എത്തിയിരുന്നു. ഡിഎംകെ, എൻസി, പിഡിപി, സിപിഐ, ആർഎസ്പി, ഐയുഎംഎൽ നേതാക്കളാണ് സമാപനസമ്മേളനത്തിൽ സംബന്ധിച്ചത്. അഞ്ചുമാസമെടുത്ത് നാലായിരം കിലോകിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ച് 12 സംസ്ഥാനങ്ങൾ പിന്നിട്ടാണ് രാഹുൽ നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്.