23
Jan 2023
Tue
23 Jan 2023 Tue

കട്ടപ്പന നത്തുകല്ലിന് സമീപം പാൽ വിതരണം നടത്തുന്ന മിനി ലോറി റോഡിൽ വട്ടം തിരിക്കുന്നതിനിടെ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കൊച്ചുകാമാഷി സ്വദേശി പ്ലാത്തോട്ടത്തിൽ ജോബിൻ(29)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നത്തുകല്ലിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപത്തിന് മുമ്പിൽ പാൽ വിതരണം നടത്തുന്ന മിനി ലോറി തിരിക്കുന്നതിനിടെ ഇരട്ടയാർ ഭാഗത്തുനിന്നു വന്ന ബൈക്ക്ഈ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാര്യമായി പരിക്കേറ്റ ജോബിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.