22
Feb 2023
Thu
22 Feb 2023 Thu

പ്രസവവേദനയെ തുടര്ന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാറിന് തീപ്പിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. കുറ്റ്യാട്ടൂര്‍ സ്വദേശികളായ റിഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. എട്ടുമാസം ഗര്ഭിണിയായിരുന്നു റീഷ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പ് വാഹനത്തിന് തീപ്പിടിക്കുകയായിരുന്നു. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ ഇരുവര്‍ക്കും പുറത്തിറങ്ങാനായില്ല. പുറത്തുനിന്നവര്‍ക്ക് വാഹനത്തിന്റെ അടുത്തേക്ക് ചെല്ലാനും കഴിയുമായിരുന്നില്ല.

ആറുപേരാണ് കാറിലുണ്ടായിരുന്നത്. പിന്നിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍. ആശുപത്രിയിലെത്തുന്നതിനു തൊട്ടുമുമ്പാണ് അപകടം. തീപ്പിടുത്ത കാരണം വ്യക്തമല്ല. അപകടസ്ഥലത്തിനു തൊട്ടടുത്തുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റും ഉടന്‍തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.