22
Feb 2023
Sat
22 Feb 2023 Sat

കാസർകോട് :പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ശബ്ദസന്ദേശമയച്ച സിപിഐഎം കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രാഘവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാൻ ഉദുമ ഏരിയ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണ് രാഘവന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാനേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു രാഘവന്റെ വിശദീകരണം.

വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം പുറത്തുവന്നതോടെ ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ പാര്‍ട്ടി ഏരിയാ കമ്മിറ്റി ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.